സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Spread the love

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച  6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും  പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാറ്റിന്റെ വേഗതയും സംസ്ഥാനത്ത് കൂടി. തിരമാലകൾ ഉയരത്തിൽ വീശാൻ സാധ്യതയുള്ളതായി സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശ മലയോര മേഖലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയംസംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 1 1 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, പാലക്കാട്   ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Leave a Reply

Your email address will not be published.