സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കും; മുഖ്യമന്ത്രി…

Spread the love

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും ജനങ്ങൾക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെയാണ് കേരളാ ബാങ്ക് കടന്നുപോകുന്നത്. ഡിജിറ്റൽ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതൽ ഇടപാടുകാരെ ആകർഷിക്കും. ഏകീകൃത കോർ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. വായ്പാ വിതരണത്തിനും നിക്ഷേപ സമാഹരണത്തിനും റെക്കോർഡ് വർദ്ധനയുണ്ടാക്കാൻ കേരള ബാങ്കിന് കഴിഞ്ഞു. സംസ്ഥാനത്താകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും, 2000 മൈക്രോ എടിഎമ്മുകളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇതോടെ എല്ലാവർക്കും ആധുനിക ബാങ്കിംഗ് സംവിധാനം ലഭ്യമാകും. കേരളത്തെ ഒന്നാമത്തെ ബാങ്ക് ആയി കേരള ബാങ്കിനെ മാറ്റണമെന്നും അതിനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾക്ക് സേവനം നൽകുകയാണ് പ്രധാനമെന്നും അത് കൃത്യമായി നൽകാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.