സംശയരോഗം; ഗൾഫിൽ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യക്ക് മരണം

Spread the love

ഗൾഫിൽ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയിൽ വ്യാഴാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങലിൽ 36 കാരിയായ സുലൈഖയാണു ഭർത്താവ് യൂനുസിന്റെ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വന്ന സുലൈഖയെ, ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. തലക്കടിയേറ്റ് നിലത്തുവീണ സുലൈഖയുടെ നെഞ്ചത്തും യൂനുസ് കുത്തി.സംഭവത്തിനു ശേഷം യൂനുസ് കടന്നുകളഞ്ഞു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി സുലൈഖയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമായിരുന്നു യൂനുസ് ഗൾഫിൽ നിന്ന് അവധിക്കെത്തിയത്. പൊന്നാനി എംഐയുപി സ്കൂളിലെ എംടിഎ പ്രസിഡന്റായിരുന്നു സുലൈഖ.ഫിദ,അബു താഹിർ,അബുസഹദ് എന്നീ മൂന്നുമക്കളും ഇവർക്കുണ്ട്

Leave a Reply

Your email address will not be published.