ഷൂ നക്കികൾ, കേന്ദ്രത്തിൻ്റെ അടിമ തുടങ്ങിയ പരാമർശങ്ങൾക്ക് ശേഷം നിർമ്മാതാവ് ബീനക്കെതിരെ വീണ്ടും ഐഷ

Spread the love

ലക്ഷദ്വിപിന്റെ കഥ പറയുന്ന ‘ഫ്ലഷ്’ എന്ന സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാവ് ബീന കാസിം തയ്യാറാവുന്നില്ലെന്ന് ഐഷ സുൽത്താന.  കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ച സിനിമ റിലീസ് ചെയ്യില്ലെന്നാണ് നിർമ്മാതാവ് അറിയിച്ചത് എന്നും ചിത്രത്തിൻ്റെ സംവിധായികയായ ഐഷ പറയുന്നു.തന്നോട് ഇക്കാര്യം നേരിട്ട് നിർമ്മാതാവ് പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. സിനിമ ഒടിടിയിൽ പോലും റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല. ബിജെപി നേതാക്കളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഐഷ പറഞ്ഞു. നിർമ്മാതാവിന്റ ഭർത്താവ് ലക്ഷദ്വീപ് ബി ജെ പി ജനറൽ സെക്രട്ടറിയാണ് എന്നും ഐഷ വ്യക്തമാക്കി.മുമ്പും സമൂഹ മാധ്യമങ്ങളിലൂടെ ഫ്ലഷ് സിനിമയുടെ നിര്‍മ്മാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ രംഗത്ത് വന്നിരുന്നു. ബീന കേന്ദ്രസര്‍ക്കാരിന്‍റെ അടിമപ്പണിയെടുക്കുന്ന കാര്യം താനറിഞ്ഞിരുന്നില്ല. ഒരൊറ്റ ഷൂ നക്കികൾക്കും എൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാവില്ല. സിനിമയുടെ റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ “ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി കൊണ്ടിരുന്നു. രാഷ്ട്രീയലാഭത്തിനു വേണ്ടി ബീന തന്നെയും തന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നുവെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published.