ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി; വ്യാജ ടെലിഫോൺ ബിൽ നിർമ്മിച്ചു

Spread the love

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയായ ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിഎസ്എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിമ്മിച്ചതിനാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പോർട്ടലിൽ ലഭിച്ച പരാതി അനുസരിച്ച് കൊച്ചി തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനി ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു സ്കറിയ വ്യാജ ടെലിഫോൺ ബില് ഉണ്ടാക്കിയത്. വ്യാജരേഖ ചമയ്ക്കലും അവ ഉപയോഗിക്കലും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ഷാജന്റെ മേൽ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.