ശ്രീജേഷിന് 2 കോടി…

Spread the love

ഹൃദയം കൊണ്ട് കേരളം ശ്രീജേഷിനെ വരവേറ്റു. സമകാലീന കേരളത്തിലെ സ്പോർട്സ് ഭൂപടത്തെ മാറ്റിവരയ്ക്കുന്നതിൽ ശ്രീജേഷിനോളം പങ്കുവഹിച്ചവർ വിരളമാണ്. കേരളത്തിന്റെ ശിരസ്സുയർത്തി പിടിക്കാൻ പ്രാപ്തമാക്കിയ ശ്രീജേഷിന്റെ കായിക മികവിന് മുന്നിൽ അഭിമാനത്തോടെ നിൽക്കുന്നതിനോടൊപ്പം തന്നെ ഇളം തലമുറയ്ക്ക് ഏറെ പ്രതീക്ഷകളും ഈ നേട്ടം നൽകുന്നു..

വരും തലമുറയ്ക്ക് ഒരുപാട് കേരളത്തിന്റെ ഈ മകനിൽ നിന്ന് പഠിക്കാൻ ഉണ്ട്. കളിയിടത്തിലും ജീവിതത്തിലുമുള്ള തികഞ്ഞ അച്ചടക്കം, അസാമാന്യമായ ആത്മസമർപ്പണം, ജീവിത ലക്ഷ്യങ്ങൾ തേടിയുള്ള പ്രതീക്ഷയുടെ പ്രയാണം ഇവയെല്ലാമാണ് ശ്രീജേഷിനോടൊപ്പം മലയാളികൾ പ്രത്യേകിച്ച് വളർന്ന് വരുന്ന യുവ പ്രതിഭകൾ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്.

ശ്രീജേഷിന് കേരളസർക്കാർ പാരിതോഷികമായി 2 കോടി രൂപ സമ്മാനിക്കാൻ തീരുമാനിച്ചു. നിലവിൽ വിദ്യാഭാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകാനും തീരുമാനിച്ചു.

ഒളിംപിക്സിൽ പങ്കെടുത്ത മറ്റു 8 മലയാളികൾക്ക് ഒളിംപിക്‌സ് ഒരുക്കങ്ങൾക്കായി 5 ലക്ഷം രൂപ നൽകിയിരുന്നു. ഇതിനു പുറമെ 5 ലക്ഷം രൂപയും കൂടി ഇവർക്ക് നൽകാനും തീരുമാനിച്ചു….

Leave a Reply

Your email address will not be published.