ശീതള പാനീയം കാണിച്ച് പ്രലോഭിപ്പിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതി കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്ത്

Spread the love

നാല് വയസുകാരി പീഡനത്തിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം തിരൂരങ്ങാടി ചേളാരിയില്‍ ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ ആണ് പീഡനത്തിരയായത്. ശീതള പാനീയം കാണിച്ചു പ്രലോഭിപ്പിച്ച് ആയിരുന്നു പ്രതി കുട്ടിയെ മുറിയിൽ കൊണ്ടുപോയത്. അയല്‍വാസിയായ അതിഥി തൊഴിലാളിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്ത് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മാതാപിതാക്കൾ എത്തിയതോടെയാണ് സംഭവം മനസിലായത്. മാർബിൾ ജോലിക്കായി ഒരു വർഷം മുൻപാണ് രാം മഹേഷ് കുശ്വ കേരളത്തിൽ എത്തിയത്ആലുവയിലെ അഞ്ചു വയസുകാരിയുടെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് വീണ്ടും സമാനമായ സംഭവം നടന്നത്.

Leave a Reply

Your email address will not be published.