ശിക്ഷിച്ചാലും ഉടൻ അയോഗ്യരാക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി…

Spread the love

ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ട് വർഷം ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുമെന്ന വ്യവസ്ഥക്ക് എതിരെ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3)ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ആഭ മുരളീധരൻ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

മാനനഷ്ട കേസ് പോലുള്ളവയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചാലും അയോഗ്യരാക്കുമെന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമായി വിധിക്കണെമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ലോകസഭാ അംഗത്വം അയോഗ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഹർജി.

Leave a Reply

Your email address will not be published.