ശാന്തൻപാറയിൽ  അരിക്കൊമ്പന്റെ ആക്രമണം.

Spread the love

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ നോക്കിയ എഡ്വിന്റെ പുറകെ ആനയും ഓടി. വിവരമറിഞ്ഞ നാട്ടുകാർ ആനയെ തുരത്തി ഓടിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ചിന്നക്കനാൽ എൺപതേക്കറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർഷകനെ ചക്കക്കൊമ്പൻ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു. രാജാക്കാട് തയ്യിൽ ജോണിയെയാണ് ചക്കക്കൊമ്പൻ തട്ടിയിട്ടത്. ചിന്നക്കനാൽ ബി.എൽ റാമിലുള്ള തന്റെ ഏലത്തോട്ടത്തേക്ക് പണിക്കാർക്കുള്ള ഭക്ഷണവുമായി ബൈക്കിൽ പോകവെയാണ് ജോണി കാട്ടാനയുടെ മുൻപിൽ പെട്ടത്.

റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ അടുത്തെത്തിയപ്പോൾ മാത്രമാണ് ജോണി കണ്ടത്. ഒറ്റയാൻ ബൈക്കിൽ‍ തുമ്പിക്കൈകൊണ്ട് തട്ടി. ആക്രമിക്കാൻ എത്തിയ കാട്ടാനയുടെ മുമ്പിൽ നിന്നും തലനാരിഴയ്ക്കാണ് ജോണി രക്ഷപ്പെട്ടത്. പ്രാണരക്ഷാർത്ഥം അടുത്ത ജലാശയത്തിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published.