ശരീരത്തിലെ തൊലി നീക്കം ചെയ്തു, മാറിടങ്ങള്‍ മുറിച്ചുമാറ്റി; തല വേര്‍പെട്ട നിലയില്‍ 40കാരിയുടെ മൃതദേഹം

Spread the love

പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ 40കാരിയായ ദയാ ഭേ എന്ന വിധവയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് തല വേര്‍െപട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഗോതമ്പ് വയലില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സ്ത്രീയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുകയും ശരീരത്തിലെ തൊലി മുഴുവന്‍ കൊലയാളി നീക്കം ചെയ്യുകയും ചെയ്‌തെന്ന് ഹിന്ദു സമുദായത്തില്‍ നിന്നുള്ള പാകിസ്ഥാനിലെ ആദ്യ വനിതാ സെനറ്ററും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവും പാകിസ്ഥാന്‍ നിയമസഭാംഗവുമായ കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു.

ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവന്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ സ്തനങ്ങള്‍ ഛേദിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഈ ക്രൂരതകള്‍ക്ക് ശേഷമാണ് കഴുത്തറുത്തതെന്നുമാണ് വിവരം. ‘ഒരു പാവപ്പെട്ട വിധവയായ ഹിന്ദു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നവെന്ന് ആക്ടിവിസ്റ്റ് ഫഖര്‍ ശിവ കാച്ചി പ്രതികരിച്ചു.

Leave a Reply

Your email address will not be published.