ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍

Spread the love

ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ
ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട ഉയർന്ന വന്ന പരാതികൾ രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാൻ പമ്പയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തരാണ് ദിനംപ്രതി തീര്‍ത്ഥാടനത്തിന് എത്തുന്നത്. ഭക്തര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് അവലോകന യോഗം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളും സ്ത്രീകളും വയസ്സായവരും കൂട്ടം തെറ്റാതിരിക്കുന്ന രീതിയില്‍ മല കയറ്റം ക്രമീകരിക്കും. ഇതിനായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.  പാര്‍ക്കിംഗ് സൗകര്യം കണ്ടെത്തുന്നതിനായി വനം വകുപ്പിന്റെ സഹായം തേടും. ബസുകളുടെ പരിശോധന ആവശ്യമെങ്കില്‍ നടത്താന്‍ MVDയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.