ശങ്കരൻ കോവിലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

Spread the love

തമിഴ്നാട് ശങ്കരൻ കോവിലിൽ വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇവർ സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ സ്കൂൾ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തിരുച്ചെന്തൂരിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തിരുനെൽവേലി-ശങ്കരൻകോവിൽ റോഡിൽ പനൈവടലിച്ചത്തിരം കടക്കുമ്പോൾ സ്‌കൂൾ ബസ് കാറിൽ ഇടിക്കുകയായിരുന്നു

ഗുരുസാമി (45), ഭാര്യ വെളുത്തായി (38), മകൻ മനോജ് (22), ഉദയമ്മാൾ (60), കാർ ഡ്രൈവർ അയ്യനാർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌കൂൾ ബസിലുണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റു.

Leave a Reply

Your email address will not be published.