വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി

Spread the love

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാവിഭാഗത്തിന്റെ മുന്നറിയിപ്പ് . ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ സൗദിക്ക് അകത്തുള്ളവർക്ക് ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും നുസ്‌ക് ആപ്പ് വഴിയും
മാത്രമാണ് അനുമതിയുള്ളത്. ഇതിൽ ഏതെങ്കിലും ഒന്നിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായിരിക്കും സൗദിയില്‍നിന്നും ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാനാവുക.

എന്നാൽ ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട്
നിരവധി പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്ന് അധികൃതർ അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ നൽകുന്നവർക്കും അതിന്റെ ചുമതലയുള്ളവര്‍കും എതിരെ പിഴ അടക്കമുള്ള ശിക്ഷാ പടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പൊതു സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published.