വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Spread the love

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ നിഖില്‍ തോമസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളിലും അവ്യക്തത വന്നതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അതിനുശേഷം നിഖില്‍ തന്റെ മൊബൈല്‍ കളഞ്ഞു എന്ന് പറഞ്ഞ കായംകുളത്ത് പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തും.

കേസില്‍ നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പിടികൂടിയത്. കേസെടുത്തത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.

ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിഖില്‍ തോമസ് പിടിയിലാകുന്നത്. നിഖിലിനായി തിരുവല്ല, അടൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ആറ് മണിക്കൂറോളം പരിശോധന നടത്തിയിട്ടും നിഖിലിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പരിശോധന അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു നിഖില്‍ പിടിയിലാകുന്നത്.

ടീ ഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച് ബസില്‍ തലതാഴ്ത്തിയിരിക്കുന്ന നിലയിലായിരുന്നു നിഖില്‍ തോമസ് ബസിലുണ്ടായിരുന്നത്. തുടര്‍ന്ന് നിഖിലിനെ പിടികൂടി കായംകുളത്ത് എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.