വ്യവസായ വകുപ്പ് മന്ത്രി വാക്കു പാലിക്കണം 6 – ന് – ജിയോളജി ഡയറക്ടറേറ്റിനുമുന്നിൽ സത്യാഗ്രഹ സമരം നടത്തും ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി

Spread the love
               സംസ്ഥാനത്തെ   ക്വാറി, ക്രഷർ വ്യവസായത്തിന് അന്ത്യംകുറിച്ച് അന്യ സംസ്ഥാന ഖനന ലോബികൾക്ക് ഖനനമേഖല തീറെഴുതാനുള്ള പുതിയ ചട്ട ഭേദഗതി പിൻവലിക്കണമെന്നും, ക്വാറി, ക്രഷർ മേഖലയിലെ ഭീമമായ ഫീസ് വർദ്ധനവ് ഉൾപ്പെടെ പിൻവലിക്കുക എൽ. എ പട്ടയ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ക്വാറി, ക്രഷർ മേഖലയിലെ മുഴുവൻ സംഘടനകളുടെയും കോ - ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിക്കുകയും

തുടർന്ന് പ്രൻസിപ്പൽ സെക്രട്ടറി യോഗ മിനുട്സ് ഇറക്കിയിട്ടും, കോ ഓഡിനേഷൻ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമെടുക്കാതെ വ്യവസായ മന്ത്രിയും, റവന്യൂ വകുപ്പ് മന്ത്രിയും വ്യവസായികളെ അവഹേളിക്കുകയായിരുന്നുവെന്ന് സംസ്ഥാന ക്വാറി, ക്രഷർ കോ-ഓഡിനേഷൻ ജനറൽ കൺവിനർ എം. കെ. ബാബു, ചെയർമാൻ സുലൈമാൻ പാലക്കാട്, ഇ.കെ. അലിമൊയ്തിൻ ഡേവി സ് പാത്താടൻ എന്നിവർ പറഞ്ഞു.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, നല്കിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടും മാർച്ച് – 6-ന് മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തും.
തീരുമാനമുണ്ടാവാത്ത പക്ഷം സാസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്ത് അപേക്ഷിക്കപ്പെട്ട സ്ഥാപനങ്ങൾക്ക് പോലും ലൈസൻസ് അനുവദിക്കുന്നതിൽ മൈനിംഗ് ജിയോളജി കാണിക്കുന്ന അലംഭാവം കാരണം നിരവധി പേർ സംസ്ഥാനം വിടുകയാണ്. നിസ്സാരകാര്യങ്ങളു പേരിൽ പോലുംസംസ്ഥാനത്തെ ചെറുകിട ക്കാരെ തെരഞ്ഞുപിടിച്ച് ലക്ഷങ്ങൾ പിഴചുമത്തി പീഡിപ്പിക്കുന്ന മൈനിംഗി ആൻ്റ് ജിയോളജിയും റവന്യൂ മോട്ടോർ വകുപ്പും ക്വാറി ക്രഷർ വ്യവസായികളെ പീഡിപ്പിക്കുകയും, അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അദാനി ഉൾപ്പെടെയുള്ളവരുടെ ദിനംപ്രതി സംസ്ഥാനത്തെ ചെക്കു പോസ്റ്റു വഴി നികുതി വെട്ടിച്ച് കടന്നുവരുന്ന ആയിരക്കണക്കിന് ടോറസ്സ് വാഹനങ്ങൾ കടത്തിവിടുകയാണെന്നും ഇതുമൂലം സംസ്ഥാന ഖജനാവിന് പ്രതിദിനം 10 കോടിയിൽപ്പരം നഷ്ടമുണ്ടാവുന്നുവെന്നും ഇത് ദുരൂഹമാണെന്നും, പല തവണ സർക്കാർ ഖജനാവിനുണ്ടാവുന്ന കോടികളുടെ നഷ്ടത്തെ കുറിച്ച് രേഖാമൂലം പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാൻ വ്യവസായ വകുപ്പും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പും തയ്യാറാവുന്നില്ല ഇത്
അന്യ സംസ്ഥാന ലോബികളെ സഹായിക്കാനാണെന്നും, ഭാരവാഹികൾ പറഞ്ഞു.
എൽ.എ പട്ടയ പ്രശ്നം പരിഹരിക്കാത്തത് കാരണം മധ്യ ജില്ലകളിൽ കരിങ്കൽ ഉല്പന്നങ്ങളുടെ കടുത്ത ക്ഷാമം നേരിടാൻ തുടങ്ങിയിട് വർഷങ്ങളായിട്ടും റവന്യൂ വകുപ്പ് ഉടങ്ങുകളിക്കുകയാണെന്നും, ഇത് അന്യസംസ്ഥാന ലോബികളെ സഹായിക്കാനാണെന്നും
അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published.