വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി വ്യവസായ വകുപ്പ്

Spread the love

കേരളത്തെ ഷോക്കേസ് ചെയ്യുന്ന കേരളീയത്തിൽ വ്യത്യസ്തമായൊരു പ്രദർശനമാണ് വ്യവസായവകുപ്പ് ഒരുക്കിയിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്തിൽ ഒരുക്കിയിരിക്കുന്ന വിശാലമായ എക്സിബിഷൻ കം ട്രേഡ് ഫെയറിനുള്ളിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത് ചേന്ദമംഗലം നാടിൻ്റെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചേക്കുട്ടിപ്പാവകളാണ്. ഈ കവാടം കടന്നാൽ ചാന്ദ്രയാൻ പദ്ധതിയിൽ പങ്കെടുത്ത് നാടിൻ്റെ അഭിമാനമായ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് നിങ്ങൾ കാണുക. ചാന്ദ്രയാൻ്റെ വിജയത്തിനാവശ്യമായ ഉപകരണങ്ങൾ നൽകിയ കെ എം എം എലും കെൽട്രോണുമുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും വജ്ര റബ്ബർ, ഹിൻ്റാൽകോ തുടങ്ങിയ സ്വകാര്യ കമ്പനികളുടെയും സ്റ്റാളുകൾ നൂറുകണക്കിനാളുകളാണ് സന്ദർശിക്കുന്നത്.

ഇത് കടന്നുചെല്ലുമ്പോൾ അഗാപ്പെ, കാർബൊറാണ്ടോ, അത്താച്ചി, ഹൈകോൺ, കോട്ടക്കൽ ആര്യവൈദ്യശാല, വി.കെസി തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട 40ഓളം കമ്പനികളുടെ സ്റ്റാളുകളാണ് എക്സിബിഷനിലുള്ളത്. ബി2ബി മീറ്റുകളിലൂടെ കേരളത്തിലെ കമ്പനികൾക്ക് മികച്ച ട്രെയിഡ് ഉറപ്പാക്കുന്ന ട്രെയിഡ് ഫെയറും ഇവിടെ നടക്കുന്നുണ്ട്. നൂറിലധികം പ്രമുഖ വ്യവസായികളാണ് കേരളത്തിനകത്തും പുറത്തും നിന്ന് നമ്മുടെ നാട്ടിലെ എം എസ് എം ഇകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാനായി എത്തിയത്. ചെറുപ്പക്കാരായ ആളുകളാണ് വ്യവസായ സ്റ്റാളുകളിലേക്കും എത്തുന്നത് എന്നത് വളർന്നുവരുന്ന തലമുറയിൽ നമ്മുടെ നാട്ടിലെ വ്യാവസായികാന്തരീക്ഷത്തെക്കുറിച്ച് വളരെ പോസിറ്റീവായ ചിന്ത മന്ത്രി പി രാജീവ് പറഞ്ഞു

Leave a Reply

Your email address will not be published.