വൈവയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പരാതി നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനി

Spread the love

ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാർഥിനിയുടെ പരാതി. സർക്കാർ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്.

സഹകരിച്ചില്ലെങ്കില്‍ എഴുത്തു പരീക്ഷയിലെ മാർക്കില്‍ അതു പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാർഥിനി പരാതിയില്‍ പറയുന്നു. 

പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങള്‍‌ ചോദിക്കുകയും ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 
മറ്റു വിദ്യാർഥികള്‍ക്കും ഇയാളില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.