വേവുമ്പോള്‍ ചോറിനുള്ളില്‍ നിന്ന് ബീഫ് കിട്ടുന്ന അരി

Spread the love

മനുഷ്യ ശരീരത്തിന്റെ വളർച്ചയ്‌ക്കും ശരിയായ പ്രവർത്തനങ്ങള്‍ക്കും പോഷകങ്ങള്‍ അത്യാവശ്യമാണ്. അതിനാല്‍, കുട്ടികളും മുതിർന്നവരും ശരിയായ അളവില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍, കുട്ടികളില്‍ വളർച്ചക്കുറവ് ഉണ്ടാകുന്നതിനും പ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകുന്നു. മുതിർന്നവരിലും നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നു.

പേര് കേള്‍ക്കുമ്ബോള്‍ ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് എന്നാവും പലരും വിചാരിക്കുന്നത്. എന്നാല്‍ തെറ്റി, ഇത് തികച്ചും ചെടിയില്‍ നിന്ന് വളർന്നുവന്ന ഒരു ഭക്ഷണമാണ്. വേവിക്കുമ്ബോള്‍ ചോറിനുള്ളില്‍ തന്നെ മാംസം വരുന്നു. ഈ അരി ചോറുവച്ച്‌ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതാണ്. സാധാരണ ചോറിനെ അപേക്ഷിച്ച്‌ ഇതിന് രുചിയും കൂടുതലാണ്. ആഗോള ആവശ്യകത അനുസരിച്ച്‌ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാൻ ബുദ്ധിമുട്ടായതോടെയാണ് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ ഈ മീറ്റ് റൈസ് കണ്ടെത്തിയത്.

ഭൂമി, കാലാവസ്ഥ, വെള്ളം, അധ്വാനം എന്നിവയെക്കുറിച്ച്‌ ആശങ്കപ്പെടാതെ വളർത്താൻ കഴിയും എന്നതാണ് മീറ്റ് റൈസ് ചെടിയുടെ ഏറ്റവും വലിയ സവിശേഷത. എല്ലാ സീസണിലും ഇതിന് സമ്ബുഷ്‌ടമായി വളരാൻ സാധിക്കും. സാധാരണ അരിയെ അപേക്ഷിച്ച്‌ ഇതിന് കട്ടി കുറച്ച്‌ കൂടുതലാണ്. അതിനാല്‍ വേവിക്കാൻ കുറച്ച്‌ കൂടുതല്‍ സമയം വേണ്ടിവരും. എന്നിരുന്നാലും പ്രോട്ടീനിന്റെ ഒരു കലവറ തന്നെയാണ് മീറ്റ് റൈസ്.

നല്ല രീതിയില്‍ ഈ അരിയെക്കുറിച്ച്‌ ഇവർ പഠനം നടത്തി. ഇതോടെ മീറ്റ് റൈസ് സാധാരണ അരിയെക്കാള്‍ ഉറച്ചതാണെന്ന് കണ്ടെത്തി. ഇതില്‍ പ്രോട്ടീനിന്റെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലാണ്. സാധാരണ അരിയെക്കാള്‍ എട്ട് ശതമാനം പ്രോട്ടീനും ഏഴ് ശതമാനം കൊഴുപ്പും ഇതിന് കൂടുതലാണ്.

ഈ അരി സാധാരണ എല്ലാവർക്കും വാങ്ങാൻ കഴിയുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഇത് വിപണിയില്‍ എത്തുകയാണെങ്കില്‍, കിലോയ്‌ക്ക് 2.23 ഡോളർ (185 രൂപ ) ആകും വില വരുന്നത്.

മീറ്റ് റൈസ് വെജിറ്റേറിയനാണോ?

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവുമധികം വേണ്ട ഘടകമാണ് പ്രോട്ടീൻ. അമിനോ ആസിഡുകള്‍ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചിരിക്കുന്നത്. പേശികള്‍ നിർമിക്കാനും എല്ലുകള്‍ ബലപ്പെടുത്താനും ശരീരത്തിന് ആവശ്യമായ ഹോർമോണുകള്‍ ഉല്‍പ്പാദിപ്പിക്കാനും പ്രോട്ടീൻ ആവശ്യമാണ്. ശരീരത്തിന് ഊർജം നല്‍കുന്ന പ്രധാന സ്രോതസ് കൂടിയാണ് പ്രോട്ടീൻ.

നല്ല ഗുണമേന്മയുള്ള അരിയിനമാണ് മീറ്റ് റൈസിനായി തിരഞ്ഞെടുത്തത്. ശേഷം ഇതിനെ ഫിഷ് ജെലാറ്റിനില്‍ പൊതിഞ്ഞു. തുടർന്ന് ഈ ധാന്യങ്ങള്‍ 11 ദിവസം ലാബിനുള്ളില്‍ നല്ല വൃത്തിയോടുകൂടി സൂക്ഷിച്ചു. പിന്നീട് ചെടിയെ ലാബിനുള്ളില്‍ തന്നെ കൃത്യമായ രീതിയില്‍ വളർത്തി അതില്‍ നിന്നും നെല്ല് കൊയ്‌തെടുത്തു.

ഹാൻവൂ ഇനത്തില്‍പ്പെട്ട കന്നുകാലികളില്‍ നിന്നുള്ള പേശികളാണ് ഗവേഷകർ മീറ്റ് റൈസ് ഉണ്ടാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതിനാല്‍, ഈ അരിയെ വെജിറ്റേറിയൻ ഭക്ഷണമായി കണക്കാക്കാൻ സാധിക്കില്ല.

ഈ ഭക്ഷണം ഭാവിയില്‍ ഭക്ഷണ ക്ഷാമം, യുദ്ധത്തിന് പുറപ്പെടുന്ന സൈനികർക്കുള്ള ഭക്ഷണം, ബഹിരാകാശത്ത് പോകുന്നവർക്കുള്ള ഭക്ഷണം ഒക്കെയായി മാറിയേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. 2030 ഓടെ ഈ അരിക്ക് വലിയ രീതിയില്‍ പ്രചാരം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. മാത്രമല്ല, മൃഗങ്ങളില്‍ നിന്ന് പടരുന്ന രോഗങ്ങള്‍ തടയാനും ലാബില്‍ വളർത്തുന്ന മാംസം കഴിക്കുന്നതിലൂടെ സാധിക്കും.

 

Leave a Reply

Your email address will not be published.