വെള്ളപ്പൊക്കത്തിൽ റോബർട്ട് വദ്രയുടെ കമ്പനികളുടെ രേഖകൾ നഷ്ടപ്പെട്ടതായി വിശദീകരണം

Spread the love

കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.പ്രത്യേക അന്വേഷണസംഘത്തോടാണ് (എസ്‌ഐടി) ഇക്കാര്യങ്ങൾ വ്യകമാക്കി. വെള്ളപ്പൊക്കത്തിലാണ് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ നഷ്ടപ്പെട്ടത് എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.2008 മുതല്‍ 2012 വരെയുള്ള സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക രേഖകളാണ് ബാങ്ക് കെട്ടിടത്തിന്റെ ബേസ്മെന്റിലെ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതെന്ന് ബാങ്ക് വിശദീകരിച്ചു.

അഴിമതി ആരോപണം ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്‌ക്കെതിരെയുമുള്ള പരാതിയിന്മേലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.

2008 മുതല്‍ 2012 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക രേഖകളാണ് ബാങ്ക് കെട്ടിടത്തിന്റെ ബേസ്മെന്റിൽ കയറിയ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതെന്ന് ബാങ്ക് ഹരിയാന പോലീസിലെ പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് വദ്രക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു വന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ഇത് അഴിമതിയുടെ പ്രതീകമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. റോബര്‍ട്ട് വദ്ര ഡയറക്ടറായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയല്‍റ്റി എന്നീ സ്ഥാപനങ്ങളുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടതിന്റെ രേഖകള്‍ ലഭിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published.