വെള്ളനാട്ബ്ലോക്കിലെവികസന അട്ടിമറിക്കെതിരെ സിപിഐ മാർച്ചിൽ പ്രതിഷേധം ഇരമ്പി

Spread the love

വെള്ളനാട് :
ക്ഷീരകർഷക മേഖലയുടെ സംരക്ഷണത്തിലും
ന്യൂ ലൈഫ് ഭവന പദ്ധതിയുടെ നിർവഹണത്തിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പുലർത്തുന്ന കടുത്ത അലംഭാവത്തിനെതിരെ സിപിഐ വെള്ളനാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബ്ലോക്ക് ഓഫീസ് മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. നൂറുകണക്കിന് കർഷകരും ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും അണിനിരന്ന പ്രതിഷേധ മാർച്ചും ധർണയും അധികൃതർക്ക് താക്കീതായി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ സിപിഐയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ സമര പരമ്പരകൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ ഇനി അധികകാലം നിലനിൽപ്പില്ലെന്നും
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഏക പക്ഷീയമായി
മുന്നോട്ട് കൊണ്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദ് അധ്യക്ഷത വഹിച്ചു.ന്യൂ ലൈഫ് ഗുണഭോക്താക്കൾക്ക് നൽകാനുള്ള തുക അടിയന്തരമായി നൽകുക, ക്ഷീരകർഷകർക്കുള്ള സഹായ പദ്ധതിയായ കാലിത്തീറ്റ സബ്സിഡിക്ക് മതിയായ തുക നീക്കി വയ്ക്കുക, ആര്യനാട് – കാട്ടാക്കട ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുക, ബ്ലോക്ക് പഞ്ചായത്തിന്റെ അനാവശ്യ ധൂർത്ത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഐ പ്രവർത്തകർ ബ്ലോക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ബ്ലോക്ക് ഓഫീസ് കവാടത്തിൽ നടന്ന ധർണയിൽ മുൻ മണ്ഡലം സെക്രട്ടറിയേറ്റംഗം
വെള്ളനാട് സതീശൻ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജി രാമചന്ദ്രൻ, ജി രാജീവ്, പുറുത്തിപ്പാറ സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കണ്ണൻ എസ് ലാൽ , കെ ഹരിസുതൻ, ഉഷാ വിൻസെൻറ് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് എസ് അജിതകുമാരി , ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, പാർട്ടി ലോക്കൽ സെക്രട്ടറി സുനിൽ നീലിമ, ജനപ്രതിനിധികളായ മഞ്ജുഷ ജി ആനന്ദ്, അനു തോമസ്, മഞ്ജു, ഗീതാഹരികുമാർ , രേണുക, എൻ ഹരിഹരൻ , എസ് സുനിത തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളനാട് മാർക്കറ്റിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് അഡ്വ എസ് എ റഹീം,
മധു സി വാര്യർ, വിനോദ് കടയറ,
കെ വിജയകുമാർ , ഇറവൂർ പ്രവീൺ, കല്ലാർ അജിൽ, സന്തോഷ് വിതുര, പുതുക്കുളങ്ങര ഹരി, ഗോപാലകൃഷ്ണൻ നായർ , അജീഷ്, ക്രിസ്തുദാസ് , പ്രസന്നദാസ് , പ്രദീജ, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ : വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന അട്ടിമറിക്കെതിരെ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ധാരണയും മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദ് സമീപം.

Leave a Reply

Your email address will not be published.