വൃത്തിയുള്ള വസ്ത്രം ധരിച്ചതിന് ഗുജറാത്തിൽ ദലിത് യുവാവിനും അമ്മയ്ക്കുംമർദനം

Spread the love

വൃത്തിയുള്ള വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന് ഗുജറാത്തിൽ ദലിത് യുവാവിന് മര്‍ദ്ദനം. ജിഗാർ ഷെഖാലിയ എന്ന യുവാവിനും അമ്മയ്ക്കുമാണ് ആണ് മര്‍ദ്ദനമേറ്റത്. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം.

രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ഇവരെ ആക്രമിച്ചത്.  7 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസം അക്രമികളിൽ ഒരാൾ വീട്ടിൽ വന്ന് താൻ ‘അതിരുകടക്കുകയാണെന്ന്’ പറഞ്ഞതായി ജിഗാർ ഷെഖാലിയയുടെ പരാതിയിൽ പറയുന്നു. അന്നു രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ ഒരു സംഘം വടികളുമായി എത്തി മർദിച്ചു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു.

വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിലുണ്ട്. പട്ടിക ജാതി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.