വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കണം, സഹായം തേടി ലിജിൻ

Spread the love

ലിജിന് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകള്‍ കനിഞ്ഞേ തീരൂ. വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കേണ്ട വരുന്ന ദയനീയമായ അവസ്ഥയിലാണ് ഈ 26 വയസ്സുകാരൻ. 8-ാം വയസ്സില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലിജിന് പാൻക്രിയാസിനെ ബാധിക്കുന്ന രോഗമാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇതിനുള്ള ചികിത്സകളും നടത്തി. പാൻക്രിയാസ് മാറ്റിവെക്കാനായി ഡോക്ടറെ കണ്ടപ്പോ‍ഴാണ് വൃക്കകളെയും രോഗം ബാധിച്ചതായി അറിഞ്ഞത്. കാ‍ഴ്ചയ്ക്കും ദിനം പ്രതി മങ്ങലേറ്റു കൊണ്ടിരിക്കുകയാണ്.

ലിജിന് അടിയന്തരമായി പാൻക്രിയാസും കിഡ്നിയും ഒരുമിച്ച് മാറ്റിവെച്ചേ തീരൂ. ഇതിനായി 22 ലക്ഷത്തോളം രൂപ ചിലവ് വരും സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ലിജിന്‍റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. ലിജിന് ചികിത്സാ സഹായങ്ങള്‍ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ അക്കൗണ്ട് നമ്പർ ഒന്ന് കുറിച്ചുവെക്കൂ.
MRS. LATHIKA K
INDIAN OVERSEAS BANK NAGAROOR
ACC. NO: 046501000026707
IFSC CODE: IOBA0000465
BRANCH CODE: 0465

Leave a Reply

Your email address will not be published.