വീടുകളില്‍ മോഷണം നടത്തിയ പ്രതി ഒരുകോടിയിലേറെ രൂപയുടെ ആഭരണങ്ങളുമായി അറസ്റ്റില്‍

Spread the love

ബംഗളൂരു: വീടുകളില്‍ മോഷണം പതിവാക്കിയ അസം സ്വദേശിയെ ബംഗളൂരു ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് (43) അറസ്റ്റിലായത്.

ഇയാളില്‍നിന്ന് 1.29 കോടി രൂപ വിലമതിക്കുന്ന 2141 ഗ്രാം സ്വർണാഭരണങ്ങളും 1313 ഗ്രാം വെള്ളി ആഭരണങ്ങളും കാറും പിടിച്ചെടുത്തു. വീടുകള്‍ കൊള്ളയടിക്കാനാണ് ഇയാള്‍ ബംഗളൂരുവിലെത്തിയതെന്ന് ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.

മെജസ്റ്റിക്കിനു സമീപത്തെ ലോഡ്ജില്‍ താമസിച്ച്‌ ജ്വല്ലറി വ്യാപാരികളുടെ വീടുകള്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ കവർച്ച ആസൂത്രണംചെയ്തത്. മണ്ഡല്‍ സദാശിവനഗറിലെ വീട്ടില്‍ അതിക്രമിച്ചുകയറിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീടാണ് ശേഷാദ്രിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ കവർച്ച നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കടുത്താണ് ഈ വീട്.

Leave a Reply

Your email address will not be published.