വീടിന് തീപിടിച്ച്‌ അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ നാലുപേര്‍ വെന്തുമരിച്ചു

Spread the love

അങ്കമാലി കോടതിക്ക് സമീപം വീടിന് തീപിടിച്ച്‌ അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ നാലു മരണം. ബിനീഷ്, ഭാര്യ അനു മക്കളായ ജെസ്മിന്‍, ജോസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് വീടിന് തീപിടിക്കുന്നത് കണ്ടത്. ഇവര്‍ അറിയിച്ചത് അനുസരിച്ച്‌ ആള്‍ക്കാര്‍ ഓടിക്കൂടിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അങ്കമാലിയില്‍ പലചരക്ക് വ്യാപാരിയാണ് ബിനീഷ്. പുലര്‍ച്ചെയായിരുന്നു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് സംശയിക്കുന്നുണ്ട്. പോലീസ് നപടികള്‍ തുടരുന്നു. ഫോറന്‍സിക് വിദഗ്ദ്ധരെത്തെ പരിശോധന നടത്തിയ ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്ക് തീയുടെ വ്യാപ്തി കൂടുകയും പൊട്ടിത്തെറികളും മറ്റും ഉണ്ടാകുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന ഗോഡൗണ്‍ സൂക്ഷിപ്പുകാരനായ ഒരു അന്യ സംസ്ഥാന തൊഴിലാളിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. അയാള്‍ വെള്ളം കേരിയൊഴിച്ചെങ്കിലും തീ അനിയന്ത്രിമായി കഴിഞ്ഞിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ബിനീഷിന്റെ മക്കളായ ജെസ്മിനും ജോത്സ്‌നയും മൂന്നാംക്ലാസ് എല്‍കെജി വിദ്യാര്‍ത്ഥികളാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

 

Leave a Reply

Your email address will not be published.