വിവാഹ വീട്ടിൽ നിന്നും മടങ്ങുന്നതിനിടയിൽ കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം പമ്പയാറ്റിൽ

Spread the love

വി​വാ​ഹ വീ​ട്ടി​ൽ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം പമ്പയാറ്റിൽ കണ്ടെത്തി. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ചേ​ന്നം​ക​രി തു​ണ്ട്പ​റ​മ്പി​ൽ വാ​സ​പ്പ​ന്‍റെ മ​ക​ൻ ടിവി ദാ​സിൻ്റെ(51) മൃതദേഹമാണ് വീ​ടി​നു സ​മീ​പം ആറ്റിൽ നിന്നും ക​ണ്ടെ​ടു​ത്ത​ത്.

ADVERTISEMENT

ബു​ധ​നാ​ഴ്ച്ച വൈകിട്ട് വീ​ടി​നു സ​മീ​പ​ത്തെ വി​വാ​ഹ​വീ​ട്ടി​ലെത്തിയ ദാ​സ് രാ​ത്രി എ​ട്ടോ​ടെ അ​വി​ടെ​ നി​ന്നു വമ​ട​ങ്ങി​യി​രു​ന്നു. തുടർന്ന് വീ​ട്ടി​ലെ​ത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ്റിൻകരയിൽ ദാ​സി​ന്‍റെ ചെ​രി​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി.തുടർന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം പമ്പയറ്റിൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ൽ​വ​ഴു​തി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മു​ങ്ങി​ മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Leave a Reply

Your email address will not be published.