വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരം; 23കാരന്‍ അറസ്റ്റില്‍

Spread the love

വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരിച്ച 23കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ റിതേഷ് ജുനേജയാണ് അറസ്റ്റിലായത്. മുംബൈ-ദില്ലി വിസ്താര വിമാനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.വിമാനം പുറപ്പെടുന്നതിന് മുന്‍പ് യുവാവിന്റെ ഫോണ്‍ സംഭാഷണം ക്രൂ അംഗം കേട്ടു. വിമാനം തട്ടിക്കൊണ്ടു പോകുന്നതിനെപ്പറ്റിയായിരുന്നു യുവാവ് സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. ഹൈജാക്കിംഗിനുള്ള എല്ലാ പ്ലാനിഗും പൂര്‍ത്തിയായെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വിളിക്കാനുമാണ് യുവാവ് ഫോണില്‍ പറഞ്ഞതെന്ന് ക്രൂ അംഗം പറഞ്ഞു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.ഇതിന് ശേഷം വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് സാധിച്ചില്ല. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
യുവാവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 2021 മുതല്‍ ഇയാള്‍ ചികിത്സയിലായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.