വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

Spread the love

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. ഗള്‍ഫ് പ്രവാസികളുടെയടക്കമുള്ള ആവശ്യമായിരുന്നു സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയെന്നത്.

ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതി അനുസരിച്ച് ആവശ്യം വന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുത്തിവെച്ച വാക്‌സിന്‍ ഡോസുകള്‍, അവയുടെ തീയതി തുടങ്ങിയ വിവരങ്ങളായിരുന്നു എയര്‍ സുവിധയില്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്ത്യയിലേക്ക് വരുന്നവര്‍ പൂര്‍ണമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.