വിഡി സതീശനെതിരെ കൂടുതൽ തെളിവുകളുമായി നാട്ടുകാർ; സതീശൻ്റെ കുരുക്ക് മുറുകുന്നു

Spread the love

എംഎല്‍എ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ കൂടുതല്‍ ആരോപണവുമായി നാട്ടുകാര്‍.പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത റോഡിനായി 21 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് ആരോപണം.ഏഴീക്കര പഞ്ചായത്തിലെ പള്ളിയാക്കല്‍ എടമ്പാടം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് സതീശനെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.വിവാദമായ പള്ളിയാക്കല്‍ എടമ്പാടം  റോഡിന് നടുക്കായി കാണുന്ന  കലുങ്ക് നിര്‍മ്മിച്ചത് 2011 നും 2012നുമിടയില്‍ എം എല്‍ എ ഫണ്ടില്‍ നിന്നും 2 ലക്ഷത്തി എണ്‍പതിനായിരം രൂപ ചെലവഴിച്ചായിരുന്നു. പിന്നീട് 2019 നും 20 നുമിടയില്‍ 21 ലക്ഷം രൂപ ചെലവിട്ടാണ് ഒരു റോഡ് നിര്‍മ്മിച്ചത്.  എന്നാല്‍ ഏഴീക്കര പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഇങ്ങനെ ഒരു റോഡുള്ളതായി വിവരമില്ല. ഈ റോഡിന്‍റെ ഗുണം കിട്ടുന്നതാകട്ടെ ഒരു കുടുംബത്തിനു മാത്രം. പിന്നെ എന്തിനിത്ര തുക ചെലവഴിച്ച് ഇങ്ങനെ ഒരു റോഡ്.തൊട്ടപ്പുറത്ത് 7 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേയ്ക്ക് ഇനിയും ഒരു റോഡ് നിര്‍മ്മിച്ചു നല്‍കാന്‍ വി ഡി സതീശന്‍ എം എല്‍എ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published.