വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരിക്കേണ്ടത് വയനാട്ടിലല്ല, അമേഠിയിലാണ്” ; രാഹുലിനെ വെല്ലുവിളിച്ച്‌ സ്മൃതി ഇറാനി

Spread the love

ന്യൂഡല്‍ഹി ; തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലല്ല, യുപിയിലെ അമേഠിയില്‍ നിന്ന് മത്സരിക്കണമെന്ന വില്ലുവിളിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഹുല്‍ 2019 ല്‍ അമേഠിയെ ഉപേക്ഷിച്ചു.

ഇപ്പോല്‍ രാഹുലിനെ അമേഠിയും ഉപേക്ഷിച്ചു.അവിടുത്തെ വിജനമായ വീഥികല്‍ അമേഠിയിലെ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്ര യു പിയിലെത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിക്കുന്നത്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടിരുന്നു.അന്ന് സ്മൃതി വിജയിച്ചത് 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
അതേ സമയം ഭാരത് ജോഡോ ന്യായ് യാത്ര 37 ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published.