‘വാര്‍ദ്ധക്യം’ സംഗീത ശില്പം ഇന്ന് പുറത്തിറങ്ങും.

Spread the love

ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം കെ.കെ. ശൈലജ ടീച്ചര്‍ ബുധനാഴ്ച പുറത്തിറക്കും. ഡിഫറന്റ് ആര്‍ട് സെന്ററില്‍ വെച്ച് വൈകിട്ട് 4 മണിക്കാണ് പ്രകാശന ചടങ്ങ്.

ഒരു സ്ത്രീയുടെ ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാര്‍ദ്ധക്യം എന്നീ അഞ്ചു ജീവിതഘട്ടങ്ങളെ പരിചയപ്പെടുത്തുന്ന ‘പെണ്ണാള്‍’എന്ന പരമ്പരയുടെ അവസാന ഭാഗമാണ് ‘വാര്‍ദ്ധക്യം’. എം ജയചന്ദന്‍, ഗോപിനാഥ് മുതുകാട് തുടങ്ങി കലാ സംസ്‌കാരിക രംഗത്തെ നിരവധി പേരാണ് സംഗീതശില്പത്തിന് ആശംസയറിയിക്കുന്നത്.

Leave a Reply

Your email address will not be published.