വയനാട് തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

വയനാട് തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം. മകളുടെ ഭര്‍ത്താവ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് മുരുകന്‍.

കൊലയ്ക്ക് കാരണം സുമിത്രയോടുള്ള വൈരാഗ്യമെന്ന് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നു. ബോധമറ്റ നിലയില്‍ ആണ് മാനന്തവാടി ആശുപത്രിയിലെത്തിച്ചത്.

പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. മാനന്തവാടി ഡിവൈഎസ്പി പിഎല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.