വയനാട്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം..

Spread the love

വയനാട് പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനവല്ലി പുളിക്കല്‍ മാത്യൂവിന്റെ വീട്ടിലാണ് വീണ്ടും കടുവ എത്തിയത്.

ഇന്നലെ കടുവ പിടികൂടിക്കൊന്ന പശുക്കിടാവിനെ കര്‍ഷകന്‍ മറവ് ചെയ്തില്ലായിരുന്നു. പശുക്കിടാവിനെ കൊന്നിട്ട അതേ സ്ഥലത്താണ് വീണ്ടും കടുവ എത്തിയത്.

പശുക്കിടാവിനെ കടത്തിക്കൊണ്ടുപോകുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊലിസും വനപാലകരും സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published.