വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു.

Spread the love

പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ പാളികള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഫറാക്കയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.