വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Spread the love

തൃശ്ശൂര്‍: വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.

തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍നിന്നു വീണതാണ് മരണകാരണം.

തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന്റെ താഴെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃഗങ്ങളോ മറ്റോ ആക്രമിച്ച പാടുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല.

16കാരനായ സജിക്കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. എട്ട് വയസുള്ള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.

അപകടം നടന്ന ഉടന്‍ അരുണ്‍കുമാര്‍ മരിച്ചതായും പരിക്കേറ്റ സജിക്കുട്ടന്‍ പിന്നീട് മരിച്ചതാകാമെന്നുമാണ് നിഗമനം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഊരിലെത്തിച്ച്‌ സംസ്‌കരിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published.