വണ്ണം കുറയണോ ? ഈന്തപ്പ‍ഴം ഇങ്ങനെ ക‍ഴിച്ചോളൂ….

Spread the love

നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് ഈന്തപ്പ‍ഴം.  ഫൈബറിന്‍റെ കലവറയാണ് ഈന്തപ്പ‍ഴം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഡയറ്റെറി ഫൈബര്‍. ഇത് വന്‍കുടല്‍ ഭക്ഷണം പെട്ടെന്ന് വലിച്ചെടുക്കുന്നത് തടയുന്നു. ഇതിനാല്‍ പെട്ടെന്ന് വിശപ്പു തോന്നില്ല. ഇതു പോലെ രക്തത്തില്‍ ഗ്ലൂക്കോസ് തോത് പെട്ടെന്ന് ഉയരുന്നത് തടയുന്നു.​

ഈന്തപ്പ‍ഴം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രോട്ടീനുകള്‍ പൊതുവേ ദഹിയ്ക്കുവാന്‍ സമയമെടുക്കും. ഇതിനാല്‍ വയര്‍ നിറഞ്ഞതായി തോന്നുന്നു.

ഈന്തപ്പഴത്തില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കം അഥവാ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് അമിത വണ്ണം, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, പ്രമേഹം, ലിവര്‍ പ്രശ്‌നം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇതെല്ലാം തടിയ്ക്കും കാരണമാകും.  അതിനാല്‍ തന്നെ ഈന്തപ്പഴം തടി കുറയ്ക്കാൻ സഹായിക്കുന്നു.

ധാരാളം ഫൈബര്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഫൈബര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈന്തപ്പഴം വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്ട്രോള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത് മികച്ചതാണ്.

Leave a Reply

Your email address will not be published.