വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്

Spread the love

വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെയാണ് വടകര പാലോളി പാലാത്ത് കെ.എസ്.ആര്‍ ടി.സി ബസും ലോറിയുമായി കൂട്ടിയിച്ച് അപകടമുണ്ടായത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്. ആര്‍ ടി.സി ബസും എതിരെ വന്ന മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപെട്ടു. ക്രെയിന്‍ എത്തിച്ച് ഇരുവാഹനങ്ങളും എടുത്ത് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published.