ലോട്ടറിക്കച്ചവടക്കാരന്‍ വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

Spread the love

മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണന്‍ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാള്‍ തട്ടിയെടുത്ത്. നറുക്കെടുപ്പ് നടന്നത് 15 നായിരുന്നു. സുകുമാരിയമ്മ 50-50 യുടെ ഒരേ നമ്ബര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് എടുത്തത്. ഇതില്‍ എഫ്ജി 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയില്‍ നിന്ന് ടിക്കറ്റുകള്‍ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാള്‍ തിരികെ നല്‍കി. ലോട്ടറി കച്ചവടക്കാരന്‍ കണ്ണനെ മ്യൂസിയം പോലീസ് അറ്‌സറ്റ് ചെയ്തു.

Leave a Reply

Your email address will not be published.