ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ 9 മലയാളികള്‍; യുസഫ് അലി ഏറ്റവും വലിയ സമ്പന്നനായ മലയാളി.

Spread the love

ലോകത്തെ അതിസമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബെര്‍ണാഡ് അര്‍നോള്‍ഡാണ് ഒന്നാമത്. സെഫോറ, ലൂയി വിറ്റന്‍, ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് ബെര്‍നാഡ്. 180 ബില്യണിന്റെ ആസ്തിയുമായി ടെസ്ല, സ്പേസ് എക്‌സ്, സഹസ്ഥാപകനായ ഇലോണ്‍ മസ്‌കാണ് രണ്ടാംസ്ഥാനത്ത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 114 ബില്യണ്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. 2,640 പേരാണ് ആകെ പട്ടികയില്‍ ഇടം പിടിച്ചിച്ചിരിക്കുന്നത്. 169 ഇന്ത്യക്കാരും പട്ടികയിലുണ്ട്.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് വന്നെന്നാണ് ഫോബ്സ് വിലയിരുത്തല്‍. 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പട്ടികയില്‍ ആദ്യമായി ഇടം നേടി.

Leave a Reply

Your email address will not be published.