ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടവരില്‍ 14 കേന്ദ്രമന്ത്രിമാരും

Spread the love

 

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ നഷ്ടം നേരിട്ടവരില്‍ അനേകം കേന്ദ്രമന്ത്രിമാരും. ബിജെപിയ്ക്ക് കനത്ത തിരിച്ചടി കിട്ടിയത് മുന്‍ നടിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ പരാജയമായിരുന്നു. അമേഠിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. സ്മൃതി ഇറാനിയെ പോലെ അജയ് മിശ്ര, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും കനത്ത തോല്‍വി ഏറ്റുവാങ്ങി. അജയ് മിശ്ര വിവാദമായ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുടുങ്ങിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ സമാജ്വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മയോട് 34,329 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കേന്ദ്ര ഗോത്രകാര്യ മന്ത്രി അര്‍ജുന്‍ മുണ്ട തോറ്റത് ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാളീചരണ്‍ മുണ്ടയോടായിരുന്നു. 1,49,675 വോട്ടുകള്‍ക്ക് കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ബിജെപിയുടെ തിരിച്ചടി ഈ പ്രമുഖരില്‍ മാത്രം ഒതുങ്ങിയില്ല. മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, സഞ്ജീവ് ബല്യാന്‍, റാവു സാഹെബ് ദന്‍വെ, ആര്‍കെ സിംഗ്, വി മുരളീധരന്‍, എല്‍ മുരളീധരന്‍, സുഭാഷ് സര്‍ക്കാര്‍, നിഷിത് പ്രമാണിക് തുടങ്ങിയ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് ഉത്തര്‍പ്രദേശിലെ ചന്ദൗലി സീറ്റ് നഷ്ടമായി. ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ മോഹന്‍ലാല്‍ഗഞ്ചില്‍ സമാജ്വാദി പാര്‍ട്ടിയുടെ ആര്‍കെ ചൗധരിയോട് 70,292 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. രാജസ്ഥാനിലെ ബാര്‍മറില്‍ കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി 4.48 ലക്ഷം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഉമ്മേദ റാം ബെനിവാളിനെക്കാള്‍ പിന്നിലായി മൂന്നാം സ്ഥാനത്തെത്തി. കേരളത്തിലെ തിരുവനന്തപുരത്ത് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 16,077 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ മുസാഫര്‍നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഹരേന്ദ്ര സിംഗ് മാലിക്കിനോട് 24,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരിയില്‍ ഡിഎംകെയുടെ എ രാജയോട് 2,40,585 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി എല്‍ മുരുകന്‍ പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക് പശ്ചിമ ബംഗാളിലെ കൂച്ച്‌ ബെഹാര്‍ സീറ്റില്‍ ടിഎംസിയുടെ ജഗദീഷ് ചന്ദ്ര ബസൂനിയയോട് 39,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ ബങ്കുര ലോക്സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂപ് ചക്രവര്‍ത്തിയോട് 32,778 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയത്. യുപിയിലെ ഫത്തേപൂരില്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പരാജയപ്പെട്ടു. റെയില്‍വേ സഹമന്ത്രി റാവു സാഹിബ് ദന്‍വെ മഹാരാഷ്ട്രയിലെ ജല്‍ന സീറ്റില്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ വൈജ്‌നാഥ് റാവു കാലെയോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രി ആര്‍കെ സിംഗ് ബിഹാറിലെ അറായില്‍ നിന്ന് സിപിഐ(എംഎല്‍)ലെ സുദാമ പ്രസാദിനോടാണ് തോറ്റത്.

Leave a Reply

Your email address will not be published.