ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ഇന്ന് സിപിഐഎം സംസ്ഥാനനേതൃത്വ യോഗം

Spread the love

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സിപിഐഎം സംസ്ഥാനനേതൃത്വത്തിന്റെ യോഗം. തോല്‍വി വിശദമായി ചര്‍ച്ച ചെയ്യുകയാണ് ഉന്നം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി സിപിഐഎം നേരിട്ടിരുന്നു. ബിജെപിയ്‌ക്കൊപ്പം കേവലം ഒരു സീറ്റില്‍ ഒതുങ്ങിയ അവര്‍ക്ക് പിടിക്കാനായ ഏക സീറ്റ് ആലത്തൂരായിരുന്നു. ദേശിയ നേതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജില്ലകളില്‍ നിന്നുളള വോട്ട് കണക്കുകളും റിപ്പോര്‍ട്ടും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകന റിപ്പോര്‍ട്ട് തയാറാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം, സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചരണം തുടങ്ങി എല്ലാ ഘടകങ്ങളും തിരിച്ചടിയായതായിട്ടാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കും. ഈമാസം 16നും 17നും സംസ്ഥാന സെക്രട്ടേറിയേറ്റും 18,19,20 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഏറ്റത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരു സീറ്റ് പോലും കൂടുതല്‍ നേടാനായില്ല എന്നത് പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഘടകയാണ്. തോല്‍വി സിപിഐഎമ്മിന് നല്‍കിയിരിക്കുന്ന തിരിച്ചടിയോടൊപ്പം തന്നെ കേരളത്തില്‍ തങ്ങളെ കീഴടക്കി ബിജെപി അക്കൗണ്ട് തുറന്നത് മറ്റൊരു ആഘാതവുമായി.

Leave a Reply

Your email address will not be published.