ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

Spread the love

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ടര്‍ക്കിഷ് പൗരനായ ഒസ്യുരെക്കിന്റെ മരണവിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തന്നെയാണ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

അടുത്തിടെ ഹൃദയാഘാതം അനുഭവപ്പെട്ട മെഹ്മെത് ഒസ്യുരെക്കിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ജന്മനാടായ ആര്‍ട്വിനിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്.

ഒസ്യുരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് വലിപ്പമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന ഒരു പുരുഷന്റെ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന ബഹുമതിക്ക് മുമ്പ് രണ്ടു തവണ ഒസ്യൂരെക് അര്‍ഹനായിരുന്നു. 2001ലാണ് ആദ്യ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തേടിയെത്തുന്നത്. പിന്നീട് 2010 ല്‍ ഇറ്റലിയിലെ ലോ ഷോ ഡീ റെക്കോര്‍ഡിനും ബഹുമതിക്ക് അര്‍ഹനായി. 2021 നവംബറിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ അദ്ദേഹത്തിന് റെക്കോര്‍ഡ് നല്‍ക്കുന്നത്.

Leave a Reply

Your email address will not be published.