ലൈംഗികാതിക്രമം: യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Spread the love

കുന്നംകുളം: കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ എട്ടുവര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.

ചാവക്കാട് എടക്കഴിയൂര്‍ സാബിര്‍ എന്ന 29-കാരനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയം വീട്ടില്‍ കയറിയാണ് പ്രതി അതിക്രമം കാണിച്ചത്.

ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന യു.കെ. ഷാജഹാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) കെ.എസ്. ബിനോയിയും സഹായിയായി അഡ്വ. അമൃതയും ഹാജരായി.

Leave a Reply

Your email address will not be published.