ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

Spread the love

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം. കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിലായി. 47കാരനായ ബാലചന്ദ്രനാണ് അറസ്റ്റിലായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂട്ടറിൽ കയറ്റിയ ശേഷം പാടി പാലത്തിനടിയിലെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തമിഴ്നാട്ടിലെ വില്ലിവാക്കത്താണ് സംഭവം.

സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ കുട്ടി കരയുന്നത് കണ്ട നാട്ടുകാർ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂട്ടറിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബാലചന്ദ്രൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ബാലചന്ദ്രനെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ തടഞ്ഞുനിർത്തി സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് ബി ജെ പിയുടെ കൊടിയും ഐ ഡി കാർഡും കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തി വരുന്നു.

Leave a Reply

Your email address will not be published.