ശബരിമല റോഡുകളിലൂടെയുള്ള പരിശോധനായാത്രയുടെ ഭാഗമായി ഒക്ടോബര്‍ 19 ന് കോന്നി ടൗൺ സന്ദര്‍ശിച്ചിരുന്നു. കോന്നി ടൗണിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരുന്നു.
എംഎല്‍എ കെ യു ജനീഷ് കുമാറും ജനങ്ങളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്ന് റോഡരികിൽ ഇരുന്ന് അടിയന്തിര യോഗം ചേർന്നു. യോഗത്തില്‍ രണ്ട് ദിവസംകൊണ്ട് ടൗണില്‍ ഡിബിഎം ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് തീരുമാനിച്ചു.
തീരുമാനം പ്രകാരം കോന്നി ടൗണിലെ ഡിബിഎം ടാറിംഗ് പ്രവൃത്തി ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്.
