റൊണാള്‍ഡോ സൗദിയില്‍…

Spread the love

സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയര്‍ പോര്‍ട്ടിലെത്തിയ റൊണാള്‍ഡോയ്ക്ക് മര്‍സൂല്‍ പാര്‍ക്കില്‍ വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സീസണിലെ ഏറ്റവും വലിയ കരാറുകളിലൂടെയാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

രാത്രി 11 മണിയോടെയാണ് താരം റിയാദില്‍ വിമാനമിറങ്ങിയത്. സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് റൊണാള്‍ഡോ റിയാദിലേക്ക് പുറപ്പെട്ടത്. റിയാദിലെത്തിയ റൊണാള്‍ഡോയുടെ പ്രെസെന്റേഷന്‍ ചടങ്ങിന് വന്‍സ്വീകരണമാണ് സൗദി സ്‌പോര്‍ട്‌സ്, അല്‍ നസര്‍ ക്ലബും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. അവസാന മത്സരത്തിന്റെ 7 മിനിറ്റില്‍ റൊണാള്‍ഡോ ചാന്റ് മുഴക്കിയാണ് റൊണാള്‍ഡോയെ അല്‍ നസര്‍ ക്‌ളബ് ആരാധകര്‍ സ്വാഗതം ചെയ്തത്.

ഒരു മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന ചടങ്ങിലാണ് അല്‍ നസര്‍ താരത്തിന്റെ കൂടു മാറ്റാം പ്രഖ്യാപിച്ചത്. കരാര്‍ പ്രഖ്യാപന വേളയില്‍ റൊണാള്‍ഡോയെ ‘ലോകത്തിലെ ഏറ്റവും മികച്ച കായിക താരം’ എന്നാണ് അല്‍ നസര്‍ ക്ലബ് അധികൃതര്‍ വിശേഷിപ്പിച്ചത്. തന്റെ ട്രേഡ് മാര്‍ക് ജഴ്സി നമ്പറായ 7 നമ്പര്‍ തന്നെയായിരിക്കും റൊണാള്‍ഡോ അല്‍ നസറിലും അണിയുക. പ്രൈവറ്റ് ജെറ്റില്‍ റിയാദിലേക്ക് വരുന്ന റൊണാള്‍ഡോയുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുമായി കരാര്‍ റദ്ദാക്കിയതു മുതല്‍ ഒരു ക്ലബ്ബിലും ചേരാതെ സ്വതന്ത്രനായി തുടര്‍ന്ന റൊണാള്‍ഡോ സൗദിയിലേക്ക് ചേക്കേറുമെന്ന് നേരേത്തത്തെ തന്നെ റൂമറുകള്‍ സജീവമായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച റൊണാള്‍ഡോ ഒടുവില്‍ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ നിന്ന് സൗദി ലീഗിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. 2 .5 വര്‍ഷതത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറില്‍ തുടരുക.

Leave a Reply

Your email address will not be published.