റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍

Spread the love

വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സബ് കളക്ടര്‍ പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ നോക്കിയത്. രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ പിടിവീഴുകയായിരുന്നു.അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്. പ്രശാന്ത് കുമാര്‍ റൗട്ടിന്റെ ഭുവനേശ്വറിലെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിനു മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു.

വെളളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു. എച്ച്ഐജി-115, ഭുവനേശ്വര്‍, കാനന്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേസമയം തെരച്ചില്‍ നടന്നു. ഇതുകൂടാതെ റൗട്ടിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന നടന്നു.

Leave a Reply

Your email address will not be published.