റഷ്യയിലെ ബെല്‍ഗോരോദില്‍ മിസൈല്‍ ആക്രമണം, ആറു പേര്‍ കൊല്ലപ്പെട്ടു

Spread the love

കീവ്: റഷ്യൻ നഗരമായ ബെല്‍ഗോരോദില്‍ മിസൈല്‍ ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയിലാണ് ബെല്‍ഗോരോദ്.

കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഒരു ഷോപ്പിംഗ് സെന്‍ററിലും സ്കൂള്‍ സ്റ്റേഡിയത്തിലും ആണ് ആക്രമണമുണ്ടായത്.

യുക്രെയ്ന്‍റെ 14 മിസൈലുകള്‍ തകർത്തുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയില്‍നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള ബെല്‍ഗോരോദ് നിരന്തരം ആക്രമണത്തിനിരയാകുന്നു.

Leave a Reply

Your email address will not be published.