രൂക്ഷമായ സൈബർ ആക്രമണം: യുവതി മരിച്ച നിലയിൽ

Spread the love

തിരുവാരൂർ സ്വദേശി വെങ്കിടേശിന്റെ ഭാര്യ രമ്യ(33)യാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞമാസം 28ന് തിരുമുല്ലവയലിലെ വിജിഎൻ സ്റ്റാ‌ഫോഡ്അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ വച്ചാണ് പെൺകുഞ്ഞ് രമ്യയുടെ കൈയിൽ നിന്നും താഴെവീണത്. ഒന്നാംനിലയിൽ പാരപ്പറ്റിൽ തകിട് ഷീറ്റിൽ കുട്ടി 15 മിനുട്ടോളം തങ്ങിനിന്നു. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് അപകടത്തിൽ പെട്ടതിന് രൂക്ഷമായ സൈബർ ആക്രമണമാണ് അമ്മ രമ്യയ്‌ക്ക് നേരിടേണ്ടി വന്നത്.  സംഭവത്തിന് പിന്നാലെ ബന്ധുക്കളിൽ നിന്നും വലിയ കുറ്റപ്പെടുത്തലുണ്ടായി. പിന്നാലെ സൈബർ ലോകത്ത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ രൂക്ഷമായ ഭാഷയിലാണ് പലരും രമ്യയെ കുറ്റപ്പെടുത്തിയത്.  മേട്ടുപ്പാളയത്ത് കാരമടയുള്ള സ്വന്തം വീട്ടിലേക്ക് രണ്ടാഴ്‌ച മുൻപാണ് രമ്യ മടങ്ങിയെത്തിയത്. ശനിയാഴ്‌ച രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഐടി ജീവനക്കാരിയായ രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. വെങ്കിടേഷിനും രമ്യയ്‌ക്കും ഏഴ് മാസം പ്രായമുള്ള മകളെക്കൂടാതെ അഞ്ച് വയസുള്ള ഒരു മകനുമുണ്ട്

Leave a Reply

Your email address will not be published.