രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നത്, ആരും തെറ്റിക്കുന്നതല്ല; വിമര്‍ശനവുമായി ഗുലാം നബി ആസാദ്.

Spread the love

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണെന്നും ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്നും ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വിദേശത്ത് ആരെയൊക്കെ കാണുന്നു എന്ന് തനിക്കറിയാമെന്നും കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ലെന്നും തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസ്സിലെ അര ഡസന്‍ നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജി 23 നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താന്‍ കാത്തുനിന്നില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണെന്നും അധികാരത്തില്‍ തിരിച്ചു വരണമെന്ന് ഒരാഗ്രഹവും ഇപ്പോഴത്തെ നേതാക്കള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.