രാജ്യത്ത് പലയിടങ്ങളിലും കനത്തമഴ തുടരുന്നു

Spread the love

രാജ്യത്ത് പലയിടങ്ങളിലും കനത്തമഴ തുടരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണായി തകര്‍ന്നുവീണു. ഗുജറാത്തിലെ നവസരയില്‍ വീടുകള്‍ നിലംപൊത്തി.മുംബൈയില്‍ യെല്ലോ അലര്‍ട്ടും ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് വടക്ക് പടിഞ്ഞാറ് മേഖലയൊഴികെയുള്ള എല്ലായിടത്തും വരുന്ന മൂന്ന് ദിവസം കൂടെ ശക്തമായ മഴ ഉണ്ടാകു മെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.